സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
അമ്മയായതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. പ്രസവത്തിന് ശേഷം തനിക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയത് തെലുങ്ക് സിനിമയാണ്. മലയാളത്തിനെക്കാളും കൂടുതല്‍ തമിഴിലും തെലുങ്കിലുമാണ് ഞാന്‍ കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. മാത്രമല്ല തെലുങ്കിലാണ് എനിക്കൊരു ബ്രേക്ക് കിട്ടിയതെന്ന് പറയാം. സിനിമകള്‍ എപ്പോഴും ചെയ്യാം. എന്നാല്‍ ഒരു നായികയെ സംബന്ധിച്ചിടത്തോളം ഒരു ഹിറ്റാണ് കിട്ടേണ്ടത്. അതെനിക്ക് ലഭിച്ചത് തെലുങ്കില്‍ നിന്നുമാണ്. അങ്ങനെയാണ് ആ ഇന്‍ഡസ്ട്രിയുമായി ഞാന്‍ കൂടുതല്‍ കണക്ടായത് എന്നും ഷംന പറയുന്നു.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…