Categories: latest news

ആര് എന്ത് പറഞ്ഞാലും അത് താന്‍ ചെയ്യില്ല: മീന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇപ്പോള്‍ തന്റെ വിജയരഹസ്യം പറയുകയാണ്. തന്റെ പ്രയത്‌നവും ആത്മാര്‍ത്ഥതയും തന്നെയാണ് ഇതിന് പിന്നിലെന്നാണ് താരം പറയുന്നത്. ഒരു സിനിമ കമ്മിറ്റ് ചെയ്യാന്‍ എനിക്ക് കുറച്ച് സമയം എടുക്കും. പക്ഷേ, അത് കമ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആത്മാര്‍ത്ഥമായി അതിനൊപ്പം നില്‍ക്കും. ആ സമയത്ത് മറ്റൊരു സൂപ്പര്‍ സ്റ്റാറിന്റെ ബിഗ്ഗ് ബജറ്റ് ചിത്രം വന്നാല്‍, എങ്കില്‍ പിന്നെ ഇവിടെ നോ പറഞ്ഞ്, അവിടെ ഡേറ്റ് കൊടുക്കുന്ന ശീലം എനിക്കില്ല. ആര് എന്തു പറഞ്ഞാലും അത് ഞാന്‍ ചെയ്യില്ല. ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് എന്റെ സിനിമയാണ്. അതിനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കും എന്നും മീന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

10 seconds ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

4 minutes ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

6 minutes ago

അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍

മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍…

10 minutes ago

വടക്കന്‍ സെല്‍ഫിയിലെ ആ പാട്ട് പാടാന്‍ സമീപിച്ചത് എന്നെ; തുറന്ന് പറഞ്ഞ് മഞ്ജു

നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ്…

14 minutes ago

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago