ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.
തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന് എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ആരാധകരുമായി നമിത നടത്തിയ സംവാദമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ക്യൂ ആന്‍ഡ് ഏ സെക്ഷന്‍ നടത്തിയിരിക്കുകയാണ് നമിത. എന്ത് വേണമെങ്കിലും തന്നോട് ചോദിക്കാമെന്ന് പറഞ്ഞതോടെ നമിതയെ ഇഷ്ടമാണെന്നും കമ്മിറ്റഡ് ആണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് വന്നിരിക്കുന്നത്. അതിലേറ്റവും ശ്രദ്ധേയം നടിയുടെ വാള്‍പേപ്പറിലെ ആളെയാണ്. നമിതയുടെ ഫോണിലെ വാള്‍പേപ്പര്‍ ഏതാണെന്നുള്ള ചോദ്യത്തിന് സ്ക്രീന്‍ഷോട്ട് സഹിതം ചിത്രമെന്താണെന്ന് നടി കാണിച്ചിരിക്കുകയാണ്. നടന് ദിലീപിന്റെ മകളും നമിതയുടെ ആത്മാര്‍ഥ സുഹൃത്തുമായ മീനാക്ഷി ദിലീപാണ് ഫോട്ടോയിലുള്ളത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…