മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.
മലയാളത്തിലും തമിഴിലും അടക്കം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്തിട്ടും തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാത്തതിനെക്കുറിച്ച് പറയുകയാണ് പ്രിയാമണി. എനിക്ക് രാജമൗലി സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ അദ്ദേഹത്തോടൊപ്പം പണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാവിയില്‍ അദ്ദേഹത്തോടൊപ്പം സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നല്ല ഓഫറുകള്‍ക്കായി കാത്തിരിക്കുകയാണ്. തെലുങ്കില്‍ നിന്ന് എന്നെ വിളിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. സിനിമകള്‍ ചെയ്യണമെന്നുണ്ടെങ്കിലും അതേ സമയം സ്‌ക്രിപ്റ്റ് ഇഷ്ടപ്പെടണം. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളും വേഷങ്ങളും ചെയ്യണമെന്നാണ് ആ?ഗ്രഹമെന്നും’, പ്രിയമണി പറയുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…