Premalu Film
നസ്ലന്, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’ 50 കോടി ക്ലബില്‍. റിലീസ് ചെയ്തു 13-ാം ദിവസമാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടിയില്‍ എത്തുന്നത്. റിലീസ് ചെയ്തു പത്ത് ദിവസം കൊണ്ട് പ്രേമലു 43 കോടി കളക്ട് ചെയ്തിരുന്നു. പ്രവൃത്തി ദിനങ്ങള്‍ ആയിട്ടു കൂടി തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. നസ്ലന്റെയും മമിതയുടെയും കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് പ്രേമലു.
2024 ലെ ആദ്യ 50 കോടി ചിത്രം കൂടിയാണ് ഇത്. ജയറാം ചിത്രം എബ്രഹാം ഓസ്ലര് ആണ് തൊട്ടുപിന്നില്‍. ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ചേക്കും. മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച മമ്മൂട്ടി ചിത്രത്തോടു കൂടി മത്സരിച്ചാണ് പ്രേമലു ബോക്സ്ഓഫീസില്‍ സ്വപ്നസമാനമായ നേട്ടം കൈവരിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളുടെ വിജയത്തിനു ശേഷം ഗിരീഷ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് പ്രേമലു.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…