Categories: latest news

മുന്‍ കാമുകന്‍ പിന്നീട് വിളിച്ചു; ആ പ്രണയം മുന്നോട്ട് പോയാലും വിവാഹമുണ്ടാകില്ലായിരുന്നു: നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം. കോളേജ് കാലത്തെ പ്രണയം നിലനിന്നിരുന്നെങ്കിലും താന്‍ സിനിമാ രംഗത്തേക്ക് എത്തിയേനെ എന്നാണ് നിത്യ പറയുന്നത്. ആ പ്രണയം വര്‍ക്ക് ഔട്ട് ആയിരുന്നെങ്കിലും ഞാന്‍ വിവാഹം ചെയ്യില്ലായിരുന്നു. പ്രണയവും വിവാഹവും രണ്ടാണ്. മുന്‍ കാമുകനെ പിന്നീട് കണ്ടിട്ടില്ല. കോളേജ് കഴിഞ്ഞ് അവന്‍ ഡല്‍ഹിക്ക് പോയി. രണ്ട് പേരും രണ്ട് വഴിക്കായി. പിന്നീട് അവന്‍ എന്നെ വിളിച്ചിരുന്നു. ഇപ്പോള്‍ കണ്ടാല്‍ താന്‍ നല്ല രീതിയില്‍ സംസാരിക്കുമെന്നും നടി വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago