സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.
സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. എന്നാല്‍ കുറച്ചു നാളുകളായി ഇവരെ ഒരുമിച്ച് കാണാറില്ല. അതിനാല്‍ ഇവര്‍ വിവാഹമോചിതരായി എന്നാണ് ആരാധകര്‍ പറയുന്നത്. ഒടുവില്‍ ജിഷിന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഇപ്പോള്‍ തനിക്ക് അഭിനയ രംഗത്ത് ഒത്തിരി പാരകള്‍ ഉണ്ടെന്ന് പറയുകയാണ് ജിഷിന്‍. പല കാരണങ്ങള്‍ കൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് ജിഷിന്‍ മുന്‍പും പറഞ്ഞിരുന്നു. ഞാന്‍ എല്ലാവരെയും ഭയങ്കരമായിട്ട് സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. പക്ഷേ എനിക്ക് ഇഷ്ടംപോലെ പാരകളുണ്ട്. അത് പിന്നെ ഈ ഫീല്‍ഡില്‍ കുറച്ച് കൂടുതലായിരിക്കും. നമ്മള്‍ പുതിയതായി ഒരു വര്‍ക്ക് ചെയ്യാന്‍ പോവുകയാണെങ്കില്‍ അതിനെ പറ്റി ആരോടും പറയാന്‍ പാടില്ല. വര്‍ക്ക് ടെലികാസ്റ്റ് ആയാല്‍ മാത്രമേ മറ്റുള്ളവരോട് പറയാന്‍ പാടുള്ളു. ഇല്ലെങ്കില്‍ ആ അവസരം നഷ്ടപ്പെടും. അതെങ്ങനെയാണെന്ന് എനിക്ക് അറിയില്ല. ടെലികാസ്റ്റ് ചെയ്യുന്നത് വരെ എനിക്കൊരു വര്‍ക്ക് കിട്ടിയെന്ന് വീട്ടില്‍ അമ്മയോട് പോലും വിളിച്ച് പറയാറില്ല എന്നും ജിഷിന്‍ പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…