ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
കൊച്ചു ബേബിക്ക് രണ്ട് വയസ് കഴിഞ്ഞില്ലേ ഇനിയൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം അതിന് വളരെ രസകരമായ മറുപടിയാണ് ഇരുവരും പറഞ്ഞത്. സുദര്‍ശനയ്ക്ക് സഹോദരങ്ങള്‍ വേണ്ടേയെന്ന് ആരെങ്കിലും ചോദിച്ചാല്‍ സിലിക്കോണ്‍ ബേബിയെ കാണിക്കും എന്നാണ് ഇരുവരും പറയുന്നത്. ആദ്യ പ്രസവത്തില്‍ വന്ന നടുവേദന ഇതുവരെ മാറിയിട്ടില്ലെന്നും താരം പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…