Categories: Gossips

പാന്‍ ഇന്ത്യനാകാന്‍ ഭ്രമയുഗം; പുതിയ അപ്‌ഡേറ്റ് ഇതാ

കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാക്കിയ ‘കാന്താര’ ഓര്‍മയില്ലേ? ഇപ്പോള്‍ ഇതാ മലയാളത്തിന്റെ ‘കാന്താര’യാകാന്‍ മത്സരിക്കുകയാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. കേരളത്തിനു പുറത്ത് വലിയ രീതിയിലാണ് ചിത്രം ചര്‍ച്ചയായിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരുക്കിയ ഭ്രമയുഗത്തിന്റെ മലയാളം പതിപ്പ് മാത്രമാണ് ഫെബ്രുവരി 15 ന് റിലീസ് ചെയ്തത്. മറ്റു ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പ് ഈ വാരം മുതല്‍ തിയറ്ററുകളിലെത്തുകയാണ്.

റിലീസ് ചെയ്തു അഞ്ച് ദിവസം കൊണ്ട് 33 കോടിക്ക് മുകളിലാണ് വേള്‍ഡ് വൈഡായി ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വര്‍ക്കിങ് ഡേയായ ഇന്നലെ (തിങ്കള്‍) പോലും ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് രണ്ട് കോടിക്ക് അടുത്ത് കളക്ട് ചെയ്യാന്‍ ഭ്രമയുഗത്തിനു സാധിച്ചു. കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 12 കോടിക്ക് അടുത്താണ് ഭ്രമയുഗം നേടിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത ഒരു സിനിമ, അതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ആയിട്ടുകൂടി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ബോക്‌സ്ഓഫീസില്‍ കാണുന്നത്.

Mammootty (Bramayugam)

ഭ്രമയുഗത്തിന്റെ തെലുങ്ക് പതിപ്പ് ഈ മാസം 23 ന് തിയറ്ററുകളിലെത്തും. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഭ്രമയുഗം തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. മലയാളം പതിപ്പിന് ലഭിച്ച മികച്ച അഭിപ്രായത്തെ തുടര്‍ന്ന് തെലുങ്കില്‍ പ്രതീക്ഷിച്ചതിലും അധികം സ്‌ക്രീനുകള്‍ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകളും ഉടന്‍ റിലീസ് ചെയ്യും. മറ്റ് ഭാഷകളിലുള്ള പതിപ്പുകള്‍ കൂടി ബോക്‌സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാകാന്‍ ഭ്രമയുഗത്തിനു സാധിക്കും. ചിത്രത്തിന്റെ ഒടിടി റൈറ്റ് വന്‍ തുകയ്ക്കാണ് സോണി ലിവ് സ്വന്തമാക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കുഞ്ഞ് പിറന്നത് വിവാദമായി, പിന്നാലെ വീഡിയോയും, നാലുവര്‍ഷത്തെ ദാമ്പത്യത്തിനിടെ സംഭവിച്ചത്

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹവാര്‍ഷികം അടുത്തിടെയാണ് ആഘോഷിച്ചത്.…

3 hours ago

ബ്ലാക്ക് ബ്യൂട്ടി, പുത്തന്‍ലുക്കില്‍ ഫറ ഷിബില

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം…

4 hours ago

‘ബ്ലാസ്റ്റ്’ ഒടിടിയിലേക്ക്, പുതിയ വിവരങ്ങള്‍

അര്‍ജുന്‍ സര്‍ജയുടെ 'ബ്ലാസ്റ്റ്'-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…

4 hours ago

സ്‌പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്, ചിത്രങ്ങള്‍ കാണാം

സോഷ്യല്‍മീഡിയില്‍ ആരാധകര്‍ക്കായി സ്‌പെഷ്യല്‍ ലൈവുമായി സൗഭാഗ്യ വെങ്കിടേഷ്.നൃത്തവീഡിയോകള്‍…

12 hours ago

മുഖ്യമന്ത്രി പറഞ്ഞിട്ടും അവര്‍ മാറിയില്ല; സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി രമേഷ് പിഷാരടി

നടന്‍ സലീംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി എം.എല്‍.എ…

12 hours ago

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് തട്ടിപ്പ്: വിജയ് ബാബു

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് നടക്കുന്നുണ്ടെന്ന്…

13 hours ago