Categories: latest news

ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ വികാരങ്ങളില്‍ ഒന്നാണ് പ്രണയം. പ്രണയിക്കാന്‍ എനിക്കും ഇഷ്ടമാണ്. ഒരുപാട് പ്രണയിച്ചിട്ടും ഉണ്ട്. പക്ഷേ ഇപ്പോള്‍ ഞാന്‍ സിംഗിളാണ് കേട്ടോ, ഹണി പറയുന്നു. തനിക്ക് എല്‍കെജിയില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ പലരോടും ക്രഷ് തോന്നിയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അതൊന്നും ആരോടും പറയുകയും ഇല്ല, അതിനുള്ള ധൈര്യവും ഇല്ല. പ്രണയലേഖനങ്ങള്‍ എഴുതാനും അത് ആര്‍ക്കെങ്കിലും കൊടുക്കാനുമൊക്കെ പേടിയായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് എല്ലാം എളുപ്പമായിരിക്കുകയാണ്’, ഹണി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ബിഗ്‌ബോസില്‍ അനു നന്നായി കളിക്കുന്നു; ശരണ്യ ആനന്ദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്.…

5 hours ago

ഭാര്യയുടെ ചിലവില്‍ ജീവിക്കുന്നതില്‍ നാണക്കേടില്ല; ശ്രീവിദ്യയുടെ ഭര്‍ത്താവ് പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍…

5 hours ago

പുതിയ ജീവിതത്തില്‍ തമിഴ് താലി തിരഞ്ഞെടുത്തതിന്റെ കാരണം പറഞ്ഞ് ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

5 hours ago

ബിഗ് ബോസില്‍ പോകുന്ന കാര്യം രേണു പറഞ്ഞില്ല: ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

5 hours ago

കല്യാണം, കുടുംബം, കുട്ടി ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

5 hours ago

കിടിലന്‍ ലുക്കുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago