Categories: latest news

ബൊമ്മയെപ്പോലെ നില്‍ക്കേണ്ടി വന്നപ്പോള്‍ അത് നിര്‍ത്തി: ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.

തമാശ (2019), ഹലാല്‍ ലവ് സ്റ്റോറി (2020), സാജന്‍ ബേക്കറി (2021), റോഷാക്ക് (2022) തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. 2020ല്‍ ക്‌നോളജ് എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ താനത്ര സജീവമല്ലാത്തതിന്റെ കാരണത്തെ പറ്റി ഗ്രേസ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മുന്‍പ് പിആര്‍ വര്‍ക്കിന് വരെ ശ്രമിച്ചെങ്കിലും തനിക്കത് സെറ്റാവില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. സോഷ്യല്‍ മീഡിയ ഭയങ്കരമായിട്ടുള്ള കാലത്ത് പിആര്‍ വര്‍ക്കിന് ഞാനും ശ്രമിച്ചിരുന്നു. അങ്ങനെത്തെ ടീമുമായി ശ്രമിച്ചെങ്കിലും ഒരു സമയം കഴിഞ്ഞപ്പോള്‍ ഇതെനിക്ക് പറ്റുന്ന പണിയല്ലെന്ന് മനസിലായി. അവര്‍ പറയുന്നത് പോലൊക്കെ ചെയ്യേണ്ടി വരും. ഇതോടെ പ്രഷര്‍ കൂടുതലാവും അപ്പോള്‍. ഞാനും ആര്‍ട്ടിഫിഷ്യലാവുന്നത് പോലെയായി. ഞാനൊരു ബൊമ്മ പോലെ നിന്നിട്ട് കളിക്കണം. അതോടെ ചേട്ടാ പോയിക്കോ, ഞാനീ പരിപാടിയ്ക്കില്ലെന്ന് പറഞ്ഞ് പിആര്‍ ഒഴിവാക്കിയെന്നും’, ഗ്രേസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

6 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

6 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

6 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

6 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

7 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

7 hours ago