മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. സ്‌കൂള്‍ കാലം മുതല്‍ക്ക് തന്നെ സംഗീതത്തില്‍ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടുകയുണ്ടായി.
വെട്ടം, പ്രജാപതി, ഉദാഹരണം സുജാത, ബിഗ് ബി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വസ്ത്രധാരണത്തിന്റെ പേരില്‍ സയനോരയ്ക്ക് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
വീണ്ടും താരത്തിന് സമാനമായ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. അതിന് മറുപടി നല്‍കുകയാണ് സയനോര ഇപ്പോള്‍. ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ഥനയുണ്ട്.’എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം, ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു എന്നുമാണ് സയനോര പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…