ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോള്‍ ബിഗ്ബോസ് ജീവിതത്തെക്കുറിച്ച് പറയുകയാണ് ആര്യ. ബിഗ് ബോസിലേക്ക് ഇത്രയും ആരാധകരുമായി പോയിട്ട് അവരെയെല്ലാം ഒറ്റയടിക്ക് ഹേറ്റേഴ്സ് ആക്കി മാറ്റിയ വേറെ ഒരാളുണ്ടാകില്ല. ആ ക്രെഡിറ്റ് എനിക്കാണ്. ഒരുപാട് ഹേറ്റേഴ്സുണ്ടായിട്ടുണ്ട്. അതിന്റെ കാരണം ഇതാണ്. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ബഡായി ബംഗ്ലാവിലുണ്ടായിരുന്ന ആര്യയെ ആയിരുന്നു, ആ പൊട്ടി, മണ്ടത്തരമൊക്കെ വിളിച്ച് പറയുന്ന, രമേശ് പിഷാരടിയുടെ പൊട്ടിയായ ഭാര്യ. അതായിരുന്നു ഒറിജിനലുമെന്നാണ് പലരും കരുതിയത്. ഞാന്‍ രമേശേട്ടന്റെ ഭാര്യയാണെന്നാണ് പലരും കരുതിയതെന്നും ആര്യ പറയുന്നു. എന്നാല്‍ അതൊക്കെ ബിഗ്ബോസില്‍ എത്തിയപ്പോള്‍ മാറി എന്നും ആര്യ പറയുന്നു.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…