Categories: latest news

ചിലപ്പോഴൊക്കെ മകളോട് ദേഷ്യം തോന്നാറുണ്ട്; പാരന്റിങ്ങ് ടിപ്പുമായി പേളി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പേളി മാളി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഈയടുത്താണ് താരം വീണ്ടും ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതും പെണ്‍കുഞ്ഞായിരുന്നു. ഇപ്പോള്‍ പാരന്റിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് പേളി. ഒരു അമ്മ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറയുന്നത്. പലപ്പോഴും ഞാനൊരു മോശമായ അമ്മയാണെന്നാണ് എന്റെ തോന്നല്‍. എന്റെ മകള്‍ ഹൈപ്പര്‍ ആക്ടീവാണ്. പലപ്പോഴും അവളെ കൃത്യമായി ഹാന്റില്‍ ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. അവസാനം അത് ദേഷ്യത്തിലും കുറ്റബോധത്തിലും വന്ന് നില്‍ക്കും. ഇതിന് ഒരു ടിപ്പ് പറഞ്ഞു തരുമോ എന്നായിരുന്നു അമ്മയുടെ ചോദ്യം.

അതിനുള്ള മറുപടിയായിട്ടാണ് പുതിയ വീഡിയോ പേളി മാണി പങ്കുവെച്ചിരിക്കുന്നത്. ‘എന്തെങ്കിലും കുറുമ്പ് മക്കള്‍ കാണിക്കുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ എപ്പോഴും അവരുടെ ഐ കോണ്ടാക്ടിന് താഴെ നമ്മള്‍ ഉണ്ടാവണം. അതായത് അവര്‍ നമ്മളെ നോക്കുമ്പോള്‍ തല ഉയര്‍ത്തി മുകളിലോട്ടല്ല താഴോട്ട് നോക്കണം.’ അതിന് നമ്മള്‍ മുട്ടുകുത്തി ഇരിക്കുകയോ അവരെ എവിടെയെങ്കിലും ഉയരത്തില്‍ കയറ്റി നിര്‍ത്തുകയോ ചെയ്യുക. എന്നിട്ട് വാത്സല്യത്തോടെ എന്താണ് പറ്റിയതെന്ന് ചോദിക്കുക. എന്ത് ചെയ്യരുതെന്ന് പറയുന്നതിന് പകരം എങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് കൊടുക്കുക’, എന്നാണ് പേളി ആ അമ്മയ്ക്ക് നല്‍കിയ മറുപടി വീഡിയോയില്‍ പാരന്റിങ് ടിപ്പ് വിശദീകരിച്ച് പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

4 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

4 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

4 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

10 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

10 hours ago