Categories: latest news

വിവാഹം നടക്കാത്തതില്‍ ആശങ്ക ഉണ്ടായിരുന്നു: ആന്‍ഡ്രിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ഡ്രിയ. ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ എത്തിയത്. പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും മോഹന്‍ലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പനിലും ആന്‍ഡ്രിയ അഭിനയിച്ചു.

മികച്ച പിന്നണി ഗായിക കൂടിയാണ് ആന്‍ഡ്രിയ. 1985 ഡിസംബര്‍ 21 ലാണ് ആന്‍ഡ്രിയയുടെ ജനനം. താരത്തിന് ഇപ്പോള്‍ 37 വയസ്സുണ്ട്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരം. വിവാഹിതയാകാത്തതിന്റെ ആശങ്ക ഒരു ഘട്ടത്തില്‍ തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിവാഹിതയാകാന്‍ താല്‍പര്യമില്ലെന്നും ആന്‍ഡ്രിയ പറയുന്നത്. ചെറിയ പ്രായത്തില്‍ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. മുപ്പത് വയസ് ആകാറായപ്പോള്‍ കല്യാണം ആയില്ലല്ലോ, ഞാനാരെയും മീറ്റ് ചെയ്യുന്നില്ലല്ലോ എന്ന പ്രഷര്‍ എനിക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ അത് താണ്ടി വന്നു. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍. ഒരുപാട് പേര്‍ക്ക് കല്യാണം കഴിഞ്ഞ ശേഷവും സന്തോഷമില്ല. നിരവധി പേര്‍ക്ക് കല്യാണം കഴിക്കാതെയും സന്തോഷത്തില്‍ ജീവിക്കുകയാണ്. എനിക്ക് ഏത് ജീവിതമാണ് വരികയെന്ന് എനിക്കറിയില്ല. പക്ഷെ എന്തായാലും എന്റെ സന്തോഷത്തിന് ഞാന്‍ തന്നെ ഉത്തരവാദിത്വം കാണിക്കണം, ആന്‍ഡ്രിയ പറ!ഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

1 hour ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

1 hour ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

7 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

7 hours ago