Categories: latest news

മോശം റിവ്യു ചെയ്തതിനു വീട്ടുകാരെ അടക്കം മോശം പറഞ്ഞു; ഒടുവില്‍ ഉണ്ണി വ്‌ളോഗിനോടു മാപ്പ് പറഞ്ഞ് സംവിധായകന്‍

പ്രശസ്ത സിനിമ നിരൂപകന്‍ ഉണ്ണി വ്‌ളോഗിനോടു മാപ്പ് പറഞ്ഞ് സംവിധായകന്‍ അനീഷ് അന്‍വര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ ക്ഷമാപണം. അനീഷ് സംവിധാനം ചെയ്ത രാസ്ത എന്ന സിനിമയ്ക്കു ഉണ്ണി നെഗറ്റീവ് റിവ്യു ചെയ്തിരുന്നു. ഇതിനു പിന്നാലെ ഉണ്ണിയെ ഫോണില്‍ വിളിച്ച് അനീഷ് അസഭ്യം പറയുകയും വീട്ടുകാരെ അടക്കം ചീത്ത വാക്കുകള്‍ വിളിക്കുകയും ചെയ്തു. മനപ്പൂര്‍വ്വം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി ചെയ്തതല്ലെന്നും ഉണ്ണിയോടു മാപ്പ് പറയുന്നതായും അനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അനീഷ് അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ അനീഷ് അന്‍വര്‍, എന്റെ പുതിയ സിനിമ ‘രാസ്ത’ ഇറങ്ങിയപ്പോള്‍ ‘ഉണ്ണി വ്‌ളോഗ്‌സില്‍’ അതിന്റെ റിവ്യൂ വീഡിയോയുമായി ബന്ധപ്പെട്ടു അദ്ദേഹവുമായി ഫോണ്‍ സംഭാഷണം ഉണ്ടാവുകയും, അപ്പോഴത്തെ എന്റെ മാനസികാവസ്ഥയില്‍ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയില്‍ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു.

കഴിഞ്ഞ 3 ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു, മാനസികമായി ഒരുപാടു തളര്‍ന്നു പോയിരുന്നു, അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങിനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു പോയതില്‍ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച്) ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണ്.

സത്യത്തില്‍ അമ്മയെ നേരില്‍ക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്. കുറച്ചു സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി. എന്റെ മറ്റു സംഭാഷങ്ങള്‍ ഉണ്ണിക്കു ‘ജാതി’ അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി .ഒരിക്കലുമതു മനപ്പൂര്‍വം ചെയ്തതല്ല.

മനപ്പൂര്‍വം അധിക്ഷേപിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും, ആ സമയത്തെ എന്റെ emotions ഇന്റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണ്. അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല , എന്റെ പരാമര്‍ശങ്ങള്‍ ഉണ്ണിയെ വേദനിപ്പിച്ചതില്‍ ‘ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ‘എന്റെ പ്രവര്‍ത്തി കൊണ്ട് വിഷമിച്ച ‘ഓരോരുത്തരോടും ഈ അവസരത്തില്‍ എന്റെ ഖേദം അറിയിക്കുകയാണ്.

ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആര്‍ക്കുമോ ഇതിന്റെ പേരില്‍ ഒരുപദ്രവവും എന്നില്‍ നിന്നോ, എന്റെ ബന്ധുമിത്രാദികളില്‍ നിന്നോ ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ഈ എഴുത്തു ഇവിടെ പോസ്റ്റ് ചെയ്യുന്നത്..വിശ്വസ്തതയോടെ, അനീഷ് അന്‍വര്‍.

അനില മൂര്‍ത്തി

Recent Posts

ഗ്രീൻ ഗൗണിൽ അനാർക്കലി മരിക്കാർ

വ്യത്യസ്ത ഡിസൈനിലുള്ള ഗ്രീൻ കോർസെറ്റ് ഗൗണിൽ പകർത്തിയ…

11 hours ago

ബ്ലാക്ക് ലുക്കിൽ രാജിഷ വിജയൻ; പുതിയ ചിത്രങ്ങൾ

ബ്ലാക്ക് ഔട്ട്ഫിറ്റിൽ പകർത്തിയ പുതിയ ചിത്രങ്ങളാണ് നടി…

11 hours ago

കറുത്ത സാരിയിൽ ക്ലാസിക് ലുക്ക്; പുതിയ ചിത്രങ്ങളുമായി മാളവിക മേനോൻ

കറുത്ത സാരിയിൽ അതിമനോഹരമായ പുതിയ ചിത്രങ്ങളാണ് നടി…

11 hours ago

തുടക്കം കാണാന്‍ മായ എത്തിയത് അപ്പു ചേട്ടനൊപ്പം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ തുടക്കം സിനിമയുടെ…

17 hours ago

തുടക്കം എങ്ങനെ.. പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍…

17 hours ago

ഇതുവരെ എനിക്ക് സമയം ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രശ്മിക

കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി…

17 hours ago