Categories: latest news

മോശം റിവ്യു ചെയ്തതിനു വീട്ടുകാരെ അടക്കം മോശം പറഞ്ഞു; ഒടുവില്‍ ഉണ്ണി വ്‌ളോഗിനോടു മാപ്പ് പറഞ്ഞ് സംവിധായകന്‍

പ്രശസ്ത സിനിമ നിരൂപകന്‍ ഉണ്ണി വ്‌ളോഗിനോടു മാപ്പ് പറഞ്ഞ് സംവിധായകന്‍ അനീഷ് അന്‍വര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ ക്ഷമാപണം. അനീഷ് സംവിധാനം ചെയ്ത രാസ്ത എന്ന സിനിമയ്ക്കു ഉണ്ണി നെഗറ്റീവ് റിവ്യു ചെയ്തിരുന്നു. ഇതിനു പിന്നാലെ ഉണ്ണിയെ ഫോണില്‍ വിളിച്ച് അനീഷ് അസഭ്യം പറയുകയും വീട്ടുകാരെ അടക്കം ചീത്ത വാക്കുകള്‍ വിളിക്കുകയും ചെയ്തു. മനപ്പൂര്‍വ്വം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി ചെയ്തതല്ലെന്നും ഉണ്ണിയോടു മാപ്പ് പറയുന്നതായും അനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അനീഷ് അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ അനീഷ് അന്‍വര്‍, എന്റെ പുതിയ സിനിമ ‘രാസ്ത’ ഇറങ്ങിയപ്പോള്‍ ‘ഉണ്ണി വ്‌ളോഗ്‌സില്‍’ അതിന്റെ റിവ്യൂ വീഡിയോയുമായി ബന്ധപ്പെട്ടു അദ്ദേഹവുമായി ഫോണ്‍ സംഭാഷണം ഉണ്ടാവുകയും, അപ്പോഴത്തെ എന്റെ മാനസികാവസ്ഥയില്‍ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയില്‍ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു.

കഴിഞ്ഞ 3 ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു, മാനസികമായി ഒരുപാടു തളര്‍ന്നു പോയിരുന്നു, അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങിനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു പോയതില്‍ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച്) ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണ്.

സത്യത്തില്‍ അമ്മയെ നേരില്‍ക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്. കുറച്ചു സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി. എന്റെ മറ്റു സംഭാഷങ്ങള്‍ ഉണ്ണിക്കു ‘ജാതി’ അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി .ഒരിക്കലുമതു മനപ്പൂര്‍വം ചെയ്തതല്ല.

മനപ്പൂര്‍വം അധിക്ഷേപിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും, ആ സമയത്തെ എന്റെ emotions ഇന്റെ പുറത്തു സംഭവിച്ചു പോയ പിഴവുകളാണ്. അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല , എന്റെ പരാമര്‍ശങ്ങള്‍ ഉണ്ണിയെ വേദനിപ്പിച്ചതില്‍ ‘ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ‘എന്റെ പ്രവര്‍ത്തി കൊണ്ട് വിഷമിച്ച ‘ഓരോരുത്തരോടും ഈ അവസരത്തില്‍ എന്റെ ഖേദം അറിയിക്കുകയാണ്.

ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആര്‍ക്കുമോ ഇതിന്റെ പേരില്‍ ഒരുപദ്രവവും എന്നില്‍ നിന്നോ, എന്റെ ബന്ധുമിത്രാദികളില്‍ നിന്നോ ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ഈ എഴുത്തു ഇവിടെ പോസ്റ്റ് ചെയ്യുന്നത്..വിശ്വസ്തതയോടെ, അനീഷ് അന്‍വര്‍.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

9 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

13 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

17 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

20 hours ago