Categories: latest news

അയാളുടെ മനസ്സില്‍ അത്രയും വൃത്തികേടുകള്‍, തമിഴ് നടനില്‍ നിന്നുമുണ്ടായത് മോശം അനുഭവം: മാലാ പാര്‍വ്വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി. ലയാളത്തില്‍ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരം അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ഒരു അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. മലയാളത്തില്‍ നിന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. അതേസമയം തമിഴില്‍ നിന്നും മോശം അനുഭവമുണ്ടായെന്നും താരം വെളിപ്പെടുത്തി.

ഞാന്‍ വേറൊരു ഇമേജ് ഉള്ള ഒരാളായിരുന്നല്ലോ. ടെലിവിഷനില്‍ അവതാരക ആയിരുന്നു. കുറച്ചുകൂടി പ്രായമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. മലയാളികളുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടന്‍ എന്റെ ഓപ്പസിറ്റ് അഭിനിയിക്കാന്‍ വന്നപ്പോള്‍ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെനിക്കു വിഷമമുണ്ടാക്കി മാലാ പാര്‍വ്വതി പറഞ്ഞു. തുടര്‍ന്ന് സംഭവം വീട്ടില്‍ പറഞ്ഞപ്പോള്‍ നിന്റടുത്ത് സിനിമയില്‍ പോകാന്‍ ആരും പറഞ്ഞില്ലല്ലോ, എന്തായാലും സിനിമയിലേക്കു വന്നു ഇനി തോറ്റു പിന്മാറരുത് എന്നായിരുന്നു ഭര്‍ത്താവ് സതീഷ് പറഞ്ഞതെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

4 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

20 hours ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

20 hours ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

20 hours ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

20 hours ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

1 day ago