Grace Antony
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.
തമാശ (2019), ഹലാല്‍ ലവ് സ്റ്റോറി (2020), സാജന് ബേക്കറി (2021), റോഷാക്ക് (2022) തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. 2020ല്‍ ക്നോളജ് എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
സെല്‍ഫ് ലവ് ആണ് ഏറ്റവും കൂടുതല്‍ തനിക്ക് സന്തോഷം തരുന്നത് എന്ന് പറയുകയാണ് ഗ്രേസ് ഇപ്പോള്‍. മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്നേഹിക്കുന്നതാണ്. അത് ചെയ്താല്‍ ബാക്കിയെല്ലാം ഈസിയാണ്. സ്വയം കണ്ടെത്തിയൊരു കാര്യമാണിതെന്നാണ് ഗ്രേസ് പറയുന്നത്.എന്നും രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഞാന്‍ സ്വയം കെട്ടിപ്പിടിക്കാറുണ്ട്. സപ്പോര്‍ട്ട് തരുന്നതിന് നന്ദി എന്ന് എന്നോട് തന്നെ പറയും എന്നും താരം പറയുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…