Categories: Gossips

മലൈക്കോട്ടൈ വാലിബന്‍ ആദ്യദിനം ആറ് കോടി നേടുമോ?

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ഉറപ്പിച്ച് മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. സാക്‌നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് വാലിബന്റെ പ്രീ-സെയില്‍ ബുക്കിങ് രണ്ടര കോടി കടന്നു. ജനുവരി 25 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത്. റിലീസ് ദിവസം ആകുമ്പോഴേക്കും മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയില്‍ ബുക്കിങ് മൂന്ന് കോടി ആകുമെന്നാണ് കണക്കുകൂട്ടല്‍. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രീ-സെയില്‍ ആണിത്.

ഇപ്പോള്‍ വരുന്ന കണക്കുകള്‍ പ്രകാരം ആദ്യ ദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ആറ് കോടിക്ക് അടുത്ത് കളക്ട് ചെയ്യാന്‍ വാലിബന് സാധിക്കും. ഇത് മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആയിരിക്കും. പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചാല്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമാകാനും വാലിബന് സാധിക്കും.

Malaikottai Vaaliban

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

2 days ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

2 days ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago