Categories: latest news

വഴിവിട്ട ബന്ധത്തിനു അദ്ദേഹം എന്നെ സമീപിച്ചിരുന്നു: തുറന്നു പറഞ്ഞു നടി ഗീത വിജയന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷന്‍ചലച്ചിത്രതാരമാണ് ഗീത വിജയന്‍. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ‘ഇന്‍ ഹരിഹര്‍നഗര്‍’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുനന്ത്.’ തേന്മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചിട്ടുണ്ട്. 85 ലധികം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും മൂന്ന് ഹന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ മലയാളം ടെലിവിഷന്‍ പരമ്പരകളിലും ഗീത സജീവമാണ്.

ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരിക്കല്‍ താന്‍ നേരിട്ട ദുരനുഭവംവെളിപ്പെടുത്തിയിരിക്കുകയാണ് ഗീത വിജയന്‍. അത്യാവശ്യം ശ്രദ്ധേയനായ ഒരു സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായ മോശം സമീപനത്തെക്കുറിച്ചതാണ് ഒരു അഭിമുഖത്തില്‍ ഗീത പങ്കുവച്ചത്.

അത്ര റെപ്പ്യൂട്ടേഷന്‍ ഒന്നും ഉള്ള സംവിധായകനല്ല. പക്ഷേ നല്ല സംവിധായകനാണ്. ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളും ഉള്ള സംവിധായകനാണ്. എന്റെ അടുത്ത് കുറച്ച് റോങ് ആയിട്ടുള്ള പെരുമാറ്റം. അങ്ങനെ മോശമായിട്ട് എന്ന് പറയാനും പറ്റില്ല. ഓരോരുത്തരുടെ പെരുമാറ്റം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ നമുക്കുണ്ടല്ലോ. ഒരുമാതിരി സെറ്റിലൊക്കെ എന്നെ ചീത്ത പറയുന്നു.

എല്ലാവരുടെയും മുന്നില്‍ വെച്ച് ചീത്ത പറയുക. അങ്ങനെയുണ്ടല്ലോ ചിലര്‍. കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍വെച്ച് ഇന്‍സല്‍ട്ട് ചെയ്യുന്നത് അവരുടെ പ്രത്യേകതയാണ്. വഴിവിട്ട ബന്ധത്തിനു അദ്ദേഹം എന്നെ സമീപിച്ചിരുന്നു. അപ്പോള്‍ ഞാന്‍ നോ പറഞ്ഞു. ഇങ്ങനാണെങ്കില്‍ സാര്‍ ഞാന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുന്നു എന്ന് പറയേണ്ടിവന്നു,’ ഗീത വിജയന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago