മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
ഇപ്പോള്‍ തന്റെ പുതിയ രൂപമാറ്റത്തിന് പിന്നിലെ കാരണം പറയുകയാണ് ഹണി. ഒരു മാറ്റം ആകട്ടെ എന്ന് കരുതിയാണ് ഹണി റോസ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുന്നത്. ജീവിതം ഒന്നല്ലേയുള്ളു. അതുകൊണ്ട് പരീക്ഷണത്തിന് മുതിര്‍ന്നു എന്നാണ് താരം പറയുന്നത്. ചെയ്തു വന്നപ്പോള്‍ ഇത് കൊള്ളാമെന്ന് എനിക്കും തോന്നി. പച്ച, ചുവപ്പ് അങ്ങനെ പല കളറും നേരത്തേ ചെയ്തിരുന്നു. അതുകൊണ്ട് വ്യത്യസ്തമായൊരു ലുക്ക് നോക്കാം എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നുവെന്നും താരം പറയുന്നു. അതേസമയം തന്റെ ഒറിജനില്‍ മുടി ചുരുണ്ടതാണെന്നും ആളുകള്‍ കരുതുന്നത് പോലെ സ്‌ട്രെയിറ്റ് അല്ലെന്നും ഹണി റോസ് പറയുന്നുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…