Categories: latest news

എനിക്ക് സംതൃപ്തി നല്‍കിയ സിനിമ; ലാലേട്ടന്റെ ആത്മവിശ്വാസം നോക്ക് ! വാലിബന്‍ വരുന്നു

മലൈക്കോട്ടൈ വാലിബന്‍ വളരെ വ്യത്യസ്തമായ സിനിമയായിരിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. കാലം, ദേശം എന്നിവ ഇല്ലാത്ത സിനിമയാണ്. വലിയൊരു ക്യാന്‍വാസില്‍ ആണ് വാലിബന്‍ ചെയ്തിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 നാണ് വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുക.

‘ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇങ്ങനെയൊരു ശ്രമം ഉണ്ടായിട്ടില്ലെന്ന് പറയാം. കാലം, ദേശം, ഭാഷ എന്നിവ ഇല്ലാത്ത സിനിമയാണ്. വലിയൊരു ക്യാന്‍വാസിലാണ് ഇത് ചെയ്തിരിക്കുന്നത്. അതേസമയം ഒരു കഥ പറയുമ്പോള്‍ എന്തൊക്കെ വേണം അതെല്ലാം വാലിബനിലും ഉണ്ട്. പക്ഷേ അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതി വ്യത്യസ്തമാണ്. നടന്‍ എന്ന നിലയില്‍ എനിക്ക് സംതൃപ്തി നല്‍കിയ സിനിമയാണ്. മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന സമയത്ത് അവരെല്ലാം പറഞ്ഞത് ഇങ്ങനെയൊരു സിനിമ തങ്ങള്‍ കണ്ടിട്ടില്ല എന്നാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Malaikottai Valiban

ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

1 hour ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago