Alphonse Puthren
പ്രേമം എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. പ്രേമം ഇറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഗോള്‍ഡ് സിനിമ സംവിധാനം ചെയ്തത്. എന്നാല്‍ പ്രിതീക്ഷിച്ചതുപോലെ സിനിമ വിജയിച്ചില്ല.
ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങള്മാര്ക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്ക്കും സമാധാനം കിട്ടുമെന്നും അതിനാല്‍ ഇനി അങ്ങനെ തന്നെ പോട്ടെയെന്നും അദ്ദേഹം കുറിച്ചു.
‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങള്മാര്ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്’, അല്‍ഫോന്‍സ് കുറിച്ചു.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…