മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി കരീന കപൂർ പറഞ്ഞു. പുതിയ ചിത്രം ‘ദായ്റ’യുടെ റിലീസുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്.
മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ മുതിർന്ന താരങ്ങളോട് തനിക്ക് എന്നും വലിയ ബഹുമാനമാണെന്ന് കരീന പറഞ്ഞു. പൃഥ്വിരാജ് സുകുമാരൻ മികച്ച നടനാണെന്നും അദ്ദേഹത്തോടൊപ്പം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം കിട്ടിയാൽ അതൊരു നല്ല അനുഭവമായിരിക്കുമെന്നും കരീന കൂട്ടിച്ചേർത്തു.
വ്യത്യസ്തമായ പ്രമേയങ്ങളെയും പുതിയ സിനിമകളെയും സ്നേഹത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകരാണ് മലയാളത്തിലുള്ളതെന്നും, അത്തരം ആസ്വാദകർക്ക് മുന്നിലേക്ക് എത്താൻ തനിക്ക് ആഗ്രഹമുണ്ടെന്നും കരീന വ്യക്തമാക്കി.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യിൽ പോലീസ് ഉദ്യോഗസ്ഥയായ അജൂനി കോലിയുടെ വേഷത്തിലാണ് കരീന എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രം ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…