Categories: latest news

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി ചിത്രമാണ് താഹയുടെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും മികച്ചൊരു സ്‌ട്രെസ് ബസ്റ്ററാണ്. അതില്‍ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തിന്റെ വീടിനുള്ളില്‍ വെച്ച് ചിത്രീകരിച്ച പ്രശസ്തമായ അടിപിടി രംഗത്തിന് പിന്നിലെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘അത് ആ യൂണിറ്റുകാര്‍ താമസിക്കുന്ന ഒരു വീടായിരുന്നു. അവര്‍ക്ക് പിന്നെ ഒരു നാലഞ്ച് ദിവസത്തേക്ക് അവിടെ താമസിക്കാനേ പറ്റിയില്ല. കാരണം അവിടെ ക്ലീന്‍ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര മണം ആയിരുന്നു. എന്നിട്ട് അവര്‍ വേറെ എവിടെയോ ആണ് പോയി കിടന്നത്, പാവങ്ങള്‍. വലിയൊരു വീടാ. എനിക്ക് തോന്നുന്നു ഒരു ആയിരത്തിന് മുകളില്‍ മുട്ട അന്ന് പൊട്ടിയിട്ടുണ്ട്. ഷോട്ട് റെഡിയാകണ്ടേ. എറിഞ്ഞ ആ ഷോട്ട് റെഡി ആയെങ്കില്‍ അല്ലേ ഉള്ളൂ. നമുക്ക് കാണുമ്പോള്‍ തോന്നില്ല അത്.

പടം കണ്ടാല്‍ തന്നെ അറിയാലോ എത്രയോ മുട്ടകളാണ് അതില്‍ എറിഞ്ഞിരിക്കുന്നത് എന്ന്. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. കാരണം അത് പുറത്തുനിന്ന് വന്ന് മതില്‍ ചാടി കയറി, അകത്ത് കയറി അതിനുള്ളില്‍ കുറേ ആക്ടിവിറ്റികളുണ്ട്. അതുകഴിഞ്ഞ് അതിന്റെ കിച്ചണില്‍ ചെന്ന് എറിഞ്ഞ് പടി കയറി വന്ന് കുറേ കഴിഞ്ഞിട്ടാണ് ആ അടി വരുന്നത്. ദിലീപിന്റെ കൂടെയും മണിയുടെ കൂടെയുമൊക്കെ ചെയ്യുന്ന പടങ്ങള്‍ ഒരു പിക്കിനിക് പോലെയാണ്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

2 hours ago

ബേബി പ്ലാനിങ്ങ് തുറന്ന് പറഞ്ഞ് അനുവും ഭുവനേഷും

ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി അനുമോളും…

2 hours ago

മേക്കപ്പ് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോള്‍ സങ്കടമായി; ഷീല

എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല.…

2 hours ago

തേന്മാവിന്‍ കൊമ്പത്ത്’ റീ റിലീസ് തീയതി പുറത്ത്

മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 'തേന്മാവിന്‍ കൊമ്പത്ത്'.…

2 hours ago

വ്‌ലോഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്; നിമിഷ്

പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13…

2 hours ago

ഇനി നിനക്ക് വധുവിനെ ചുംബിക്കാം; അഹാന- നിമിഷ് വിവാഹത്തില്‍ ദുല്‍ഖര്‍

'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും...…

2 hours ago