Categories: latest news

ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു, ഇനി ഞാന്‍ മിണ്ടുന്നില്ല: അല്‍ഫോന്‍സ് പുത്രന്‍

പ്രേമം എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം ഇറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഗോള്‍ഡ് സിനിമ സംവിധാനം ചെയ്തത്. എന്നാല്‍ പ്രിതീക്ഷിച്ചതുപോലെ സിനിമ വിജയിച്ചില്ല.

ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സമാധാനം കിട്ടുമെന്നും അതിനാല്‍ ഇനി അങ്ങനെ തന്നെ പോട്ടെയെന്നും അദ്ദേഹം കുറിച്ചു.

‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്’, അല്‍ഫോന്‍സ് കുറിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

21 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago