Categories: latest news

മൈത്രേയനെ ഒരിക്കലും എനിക്ക് അച്ഛാ എന്ന് വിളിക്കണം എന്ന് തോന്നിയിട്ടില്ല: കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും, മൈത്രേയ മൈത്രേയന്‍െയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി എന്ന ചലച്ചിത്രത്തിലൂടെ 2019ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും, അച്ഛനും അമ്മയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കനി കുസൃതി. അച്ഛനും അമ്മയും ഒരിക്കലും ഞാന്‍ അവരെ പോലെ ആകണം എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്‌തോളൂ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.

പിതാവ് മൈത്രേയനുമായുള്ള ബന്ധത്തെ കുറിച്ചും കനി കുസൃതി മനസ് തുറന്നു. ‘മൈത്രേയനെ ഒരിക്കലും എനിക്ക് അച്ഛാ എന്ന് വിളിക്കണം എന്ന് തോന്നിയിട്ടില്ല. ഞാന്‍ മൈത്രേയാ എന്ന് വിളിക്കുമ്പോള്‍ എനിക്ക് കിട്ടുന്നത് അതേ ഫീല്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് ഒരു വാക്കിന്റെ അര്‍ത്ഥം ആ വാക്കും ആ മനുഷ്യനും തമ്മിലുള്ള ബന്ധമാണ്.’ കനി വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

18 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 days ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 days ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

3 days ago