Categories: latest news

ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി; പുതിയ നീക്കവുമായി ബിജെപി

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഏറെ നിര്‍ണായകമായ പത്തനംതിട്ട മണ്ഡലത്തില്‍ ഉണ്ണി മുകുന്ദനെ കളത്തിലിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ജോയൽ മാത്യൂസ്

Recent Posts

വ്യത്യസ്തമായ ലുക്കിൽ ജനീലിയ ദേശ്മുഖ്; ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ!

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജനീലിയ ദേശ്മുഖ്…

1 hour ago

സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി രവീന്ദ്രൻ, ഫാഷൻ പ്രേമികൾ ആവേശത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…

11 hours ago

തീയേറ്ററുകൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബോക്സ് ഓഫീസിൽ കുതിപ്പ്!

ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…

12 hours ago