Categories: Videos

സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ; ഭ്രമയുഗം ടീസറില്‍ ഞെട്ടിച്ച് മമ്മൂട്ടി

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. രണ്ട് മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ടീസര്‍ മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി, അമാല്‍ഡ ലിസ് എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയേയും ടീസറില്‍ കാണാം.

ഭയപ്പെടുത്തുന്ന ലുക്കിലാണ് മമ്മൂട്ടിയെ ടീസറില്‍ കാണുന്നത്. ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനെ ശരിവയ്ക്കുന്ന മാനറിസങ്ങളാണ് ടീസറില്‍ കാണുന്നത്. ‘എന്റെ മനയ്ക്കലേക്ക് സ്വാഗതം’ എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുമ്പോള്‍ അതിലൊരു ഉദ്വേഗം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ടീസറും പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഇറക്കിയ പോസ്റ്ററുകളെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു.

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഫെബ്രുവരി പകുതിയോടെ തിയറ്ററുകളില്‍ എത്തും. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ടി.ഡി.രാമകൃഷ്ണനാണ് ചിത്രത്തിനായി സംഭാഷണം ഒരുക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

16 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago