Mammootty
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്‌ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം.
ഇപ്പോള്‍ സംസ്ഥാന യുവജനോത്സവ വേദിയില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഇതൊരു യുവജനോത്സവമാണ്. എന്നെ എന്തിനാണ് ഇവിടേക്ക് വിളിച്ചതെന്ന് മനസിലായില്ല. പക്ഷേ, മന്ത്രി പറഞ്ഞു താങ്കള്‍ ആണ് ഇതിന് അര്‍ഹതയുള്ളയാളെന്ന്. അതിന് അദ്ദേഹം കണ്ടു പിടിച്ചത് ഞാന്‍ ഇപ്പോഴും യുവാവാണെന്നാണ്. എന്നാല്‍ കാഴ്ചയില്‍ മാത്രമേ യുവാവായിട്ടുള്ളൂ. വയസ് പത്ത് തൊണ്ണൂറായി.
ഇതിന് വരാന്‍ തീരുമാനിച്ചപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. മമ്മൂട്ടി എന്ത് ഉടുപ്പിട്ടിട്ടാകും വരുന്നതെന്ന ഉള്ളടക്കത്തില്‍ ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ യുവാവാകാന്‍ വേണ്ടി പാന്റും ഷര്‍്ട്ടും ഒക്കെ തയ്പ്പിച്ച് വെച്ച് വേണമെങ്കില്‍ ഒരു കൂളിങ് ഗ്ലാസുമൊക്കെ വെക്കാം എന്ന് വിചാരിക്കുമ്പോഴാണ് ഞാനീ വീഡിയോ കാണുന്നത്. അവര്‍ പ്രതീക്ഷിക്കുന്നത് ഒരു മുണ്ടും വെള്ള ഷര്‍ട്ടും ഇട്ടാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ എല്ലാവരുടേയും പ്രതീക്ഷയ്ക്ക് ഒത്ത് മുണ്ടും ഷര്‍ട്ടും ഇട്ട് അണിഞ്ഞൊരുങ്ങിയാണ് ഞാന്‍ വന്നത് എന്നും താരം പറയുന്നു.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…