Neru Film review
ബോക്സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം നേര്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ 80 കോടി കടന്നു. ഡിസംബര്‍ 21 നാണ് നേര് തിയറ്ററുകളിലെത്തിയത്. കേരളത്തില്‍ നിന്ന് മാത്രം 40 കോടിയിലേറെ ചിത്രം കളക്ട് ചെയ്തെന്നാണ് വിവരം.
അതേസമയം മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ കേരള കളക്ഷനും നേര് മറികടന്നു. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത ചിത്രങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇപ്പോള്‍ നേര്. നേരത്തെ കണ്ണൂര്‍ സ്ക്വാഡ് ആയിരുന്നു ഈ സ്ഥാനത്ത്.
കണ്ണൂര്‍ സ്ക്വാഡിന്റെ വേള്‍ഡ് വൈഡ് കളക്ഷനും നേര് മറികടക്കാന്‍ സാധ്യതയുണ്ട്. 84 കോടിയാണ് കണ്ണൂര്‍ സ്ക്വാഡിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ നേരിന്റേത് ഇപ്പോള്‍ 80 കോടി കടന്നു. മോഹന്‍ലാല്‍ വീണ്ടും ഒരു നൂറ് കോടി അടിക്കുമോ എന്നും ആരാധകര്‍ കാത്തിരിക്കുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…