Categories: latest news

തനിക്ക് പെണ്ണ് കിട്ടുന്നില്ല; പരാതിയുമായി സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.

ഇപ്പോള്‍ തനിക്ക് പെണ്ണ് കിട്ടുന്നില്ലെന്ന് പരാതി പറയുകയാണ് താരം. ഞാന്‍ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ ഒരു ഗേള്‍ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക് ഗേള്‍ ഫ്രണ്ട് ആയി. ഷൈന്‍ ടോം ചാക്കോയ്ക്കും ആയി. നമുക്ക് മാത്രം കിട്ടണില്ല. കുറച്ച് ഇമേജ് കോണ്‍ഷ്യസ് ആയിരുന്നെങ്കില്‍ നടന്നെനെ. എല്ലാം തുറന്നു പറയുന്നത് പ്രശ്‌നമാണ്. തൊപ്പിയെല്ലാം വളരെ റൊമാന്റിക് മൂഡില്‍ പോയ്‌ക്കൊണ്ടിരിക്കയാണ്. വൈറല്‍ ആയിട്ട് ഫെബ്രുവരിയില്‍ രണ്ട് വര്‍ഷം ആകും. എന്നിട്ടും ഒരു സുന്ദരിയായ പെണ്‍കുട്ടി പോലും എന്റടുത്ത് വന്നിട്ടില്ല.

എല്ലാം തുറന്ന് പറയുന്നത് കൊണ്ടുള്ള പ്രശ്‌നമാണത്. കുറച്ച് കഴിഞ്ഞാല്‍ എന്റെ നല്ല സമയം തുടങ്ങും. നിത്യ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നു. ഒരു ഗുണവും കിട്ടിയില്ല. വളരെ സുന്ദരിയായിട്ടുള്ള പെണ്‍കുട്ടി ഗേള്‍ ഫ്രണ്ടായി വന്നാല്‍ ഞാന്‍ സന്തോഷവാനായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ സമീപിക്കുക’ സന്തോഷ് വര്‍ക്കി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

19 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

19 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

19 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago