അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ശവകുടീരത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് നടന്‍ സൂര്യ. ഡിസംബര്‍ 28 നായിരുന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വിജയകാന്ത് അന്തരിച്ചത്. ഷൂട്ടിങ്ങിന്റെ ആവശ്യങ്ങള്‍ക്ക് പുറത്തായിരുന്നതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല.
ഷൂട്ടിങ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ എത്തിയതിനു പിന്നാലെയാണ് സൂര്യ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്. ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി സൂര്യ അതിന് മുന്നില്‍ ഇരുന്ന് കൈകള്‍ കൂപ്പി പൊട്ടിക്കരയുകയായിരുന്നു.
ജ്യേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അത് താങ്ങാനാകുന്നതല്ലെന്നും സൂര്യ പ്രതികരിച്ചു. തന്റെ കരിയറിന്റെ തുടക്കകാലത്ത് വിജയകാന്ത് നല്‍കിയ പിന്തുണയെ കുറിച്ചും സൂര്യ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…