Categories: latest news

അമ്മയാകണ്ടേ ? ദീപിക മനസ് തുറക്കുന്നു

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനര്‍ജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.

രണ്‍വീര്‍ സിങ്ങിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായെങ്കിലും ഇവര്‍ ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ അതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ദീപിക. തീര്‍ച്ചയായും. രണ്‍വീറും ഞാനും കുട്ടികളെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.’ ദീപിക പറഞ്ഞു. തന്നെ തന്റെ മാതാപിതാക്കള്‍ വളര്‍ത്തിയ രീതിയില്‍ കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കുവെന്നും നടി വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

8 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

8 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

14 hours ago