Categories: latest news

കിളി പറത്തി ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍; ഈ നടിയെ മനസിലായോ?

ഓരോ അപ്‌ഡേറ്റുകള്‍ വരും തോറും ആരാധകരെ കൂടുതല്‍ ഞെട്ടിക്കുകയാണ് രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗം. മമ്മൂട്ടി ദുര്‍മന്ത്രവാദിയുടെ വേഷത്തിലെത്തുന്നു എന്നതാണ് ഭ്രമയുഗം വാര്‍ത്തകളില്‍ നിറയാന്‍ ആദ്യത്തെ കാരണം. പിന്നീടങ്ങോട്ട് ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും വൈറലായി. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഈ കൂട്ടത്തിലേക്ക് ഇപ്പോള്‍ ഇതാ നടി അമാല്‍ഡ ലിസിന്റെ ക്യാരക്ടര്‍ പോസ്റ്ററും !

മുഖം മുഴുവനായി കാണിക്കാത്ത അമാല്‍ഡയുടെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടത് തന്നെയാണ് ചിത്രത്തിന്റെ കഥയെന്ന് വ്യക്തമാകുന്നതാണ് അമാല്‍ഡയുടെ പോസ്റ്റര്‍.

കമ്മട്ടിപ്പാടം, ട്രാന്‍സ്, സി യു സൂണ്‍, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അമാല്‍ഡ.

ഫെബ്രുവരിയിലാണ് ഭ്രമയുഗം റിലീസ് ചെയ്യുക. ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

അനില മൂര്‍ത്തി

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

4 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

10 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

10 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

10 hours ago