Categories: latest news

ദുര്‍മന്ത്രവാദിയായി മമ്മൂട്ടി; ഭ്രമയുഗം പോസ്റ്റര്‍ വൈറല്‍

2024 ലും വേറിയ പ്രമേയങ്ങള്‍ കൊണ്ട് ഞെട്ടിക്കാന്‍ ഒരുങ്ങി മമ്മൂട്ടി. ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി പങ്കുവെച്ചു. ഭയപ്പെടുത്തുന്ന രൂപത്തിലാണ് പോസ്റ്ററില്‍ മമ്മൂട്ടിയെ കാണുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറര്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Bramayugam

ഭ്രമയുഗത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകനാണ് മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്. ടി.ഡി.രാമകൃഷ്ണനാണ് സംഭാഷണം. ഫെബ്രുവരി രണ്ടാം വാരത്തില്‍ ചിത്രം റിലീസ് ചെയ്‌തേക്കും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹൊറര്‍ ത്രില്ലറായ ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ആ വലിയ ആഗ്രഹം സഫലമായി; പേളി മാണി

വ്ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് പേളി…

7 hours ago

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം എല്ലാം ശരിയാകാന്‍ രണ്ട് വര്‍ഷമെടുത്തു

ടെലിവിഷന്‍ രം?ഗത്തെ ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു…

7 hours ago

ഞാന്‍ എന്നും ഇങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം; തുറന്നടിച്ച് രേണു

കൊല്ലം സുധിയുടെ ആദ്യവിവാഹത്തിലെ മകന്‍ രാഹുല്‍ എന്ന…

7 hours ago

‘അമ്മ’യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന്…

7 hours ago

20-20 ക്ലൈമാക്സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് മറുപടി നല്‍കി നടന്‍…

7 hours ago

അനുരാഗ് കശ്യപിനെയും ആകര്‍ഷിച്ച് ‘മോളിവുഡ് ടൈംസ്’

മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്…

12 hours ago