Categories: latest news

ബിഗ്‌ബോസ് താരം ശാലിനി നായര്‍ വിവാഹിതയായി

ബിഗ്‌ബോസിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി. ഇപ്പോള്‍ താരത്തിന്റെ വിവാഹ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശാലിനി തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തോടൊപ്പം ഒരു കുറിപ്പും ശാലിന് പങ്കുവെച്ചിട്ടുണ്ട്. എന്തെഴുതണമെന്നറിയാതെ വിരലുകള്‍ നിശ്ചലമാവുന്ന നിമിഷം!!
വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്,,
സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ ചോദ്യചിഹ്നമായവള്‍ക്ക് ,,അവളെ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്,,താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്,,മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്..

ദിലീപേട്ടന്‍!! ഞാന്‍ വിവാഹിതയായിരിക്കുന്നു.. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ് സ്‌നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. എന്നാണ് ശാലിനി കുറിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago