Categories: Gossips

അതിവേഗം 50 കോടിയില്‍ കയറിയത് നേരോ കണ്ണൂര്‍ സ്‌ക്വാഡോ? കണക്കുകള്‍ ഇങ്ങനെ

ബോക്സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം നേര്. ഒന്‍പത് ദിവസം കൊണ്ട് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടി കടന്നു. അതിവേഗം 50 കോടി കളക്ട് ചെയ്യുന്ന മലയാള സിനിമകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നേര് ഇപ്പോള്‍.

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡാണ് നേരിന് തൊട്ടു മുന്നില്‍. ഒന്‍പതാം ദിവസം തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡും 50 കോടി നേടിയത്. വരും ദിവസങ്ങളില്‍ നിലവിലെ പ്രകടനം തുടര്‍ന്നാല്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ ആഗോള കളക്ഷന്‍ നേര് മറികടക്കും.

Mohanlal

നാല് ദിവസം കൊണ്ട് 50 കോടി കളക്ട് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അഞ്ച് ദിവസം കൊണ്ട് 50 കോടി നേടിയ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം രണ്ടാം സ്ഥാനത്തുമാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ്. മോഹന്‍ലാല്‍ അഭിഭാഷകന്റെ വേഷത്തിലാണ് എത്തുന്നത്. അനശ്വര രാജന്‍, പ്രിയ മണി, ശാന്തി മായാദേവി, സിദ്ധിഖ്, ജഗദീഷ് എന്നിവരും നേരില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

23 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago