Categories: Gossips

‘നേര്’ ആദ്യദിനം എത്ര കോടി നേടി? കണക്കുകള്‍ ഇങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയായ ചിത്രത്തില്‍ അഭിഭാഷകനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. അഡ്വ.വിജയമോഹന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലിന് ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നത്.

Mohanlal

ആദ്യ ദിനമായ ഇന്നലെ 2.80 കോടിയാണ് നേര് ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത്. ആദ്യ ഷോയ്ക്ക് പലയിടത്തും ആളുകള്‍ കുറവായിരുന്നെങ്കിലും പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ തിയറ്ററുകള്‍ ഹൗസ് ഫുള്‍ ആയി. ബോക്‌സ്ഓഫീസില്‍ നിന്ന് 50 കോടി എന്തായാലും കളക്ട് ചെയ്യുമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷ.

അതേസമയം പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ തിയറ്ററുകളിലെത്തിയിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് സലാറിനും ലഭിക്കുന്നത്. നേരും സലാറും തമ്മിലാണ് ഇത്തവണ കേരളത്തിലെ ക്രിസ്മസ് ബോക്‌സ്ഓഫീസ് പോരാട്ടം.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

23 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago