Categories: latest news

ഞാന്‍ ഇപ്പോള്‍ എല്ലാവരെയും പ്രണയിച്ച്‌കൊണ്ടിരിക്കുകയാണ്: വിന്‍സി

പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി അലോഷ്യസ്. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി ശ്രദ്ധ നേടുന്നത്. ഉടന്‍ തന്നെ സിനിമയിലും സജീവമായി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ കല്യാണത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഞാന്‍ ഇപ്പോള്‍ എല്ലാവരെയും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ആ ഒരു മോഡിലാണ്. ഇത് കേള്‍ക്കുമ്പോള്‍ ഒരു ചെറിയ കിളി പോയിട്ടുണ്ടോ എന്നൊക്കെ തോന്നും. പക്ഷെ അതാണ് സത്യം. ഒരാളിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടുള്ള ഒരു പ്രണയം എനിക്കിപ്പോള്‍ ഇല്ല. കല്യാണം വേണോ എന്നൊരു ചോദ്യം എനിക്ക് മുന്നില്‍ ഉണ്ട് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

9 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

9 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago