Categories: Videos

’30 സെക്കന്‍ഡ് പ്രൊമോഷന്‍ റീല്‍സിന് ചോദിച്ചത് രണ്ട് ലക്ഷം രൂപ’; കേരളത്തിലെ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയെ കുറിച്ച് നടന്‍ പിരിയന്‍

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് സിനിമയ്ക്ക് പ്രൊമോഷന്‍ നടത്തുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തിലൊരു 30 സെക്കന്‍ഡ് സിനിമ പ്രൊമോഷനു വേണ്ടി മലയാളിയായ ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി തന്നോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് തമിഴ് നടന്‍ പിരിയന്‍. 20 വയസ്സുകാരിയായ അമല ഷാജിക്കെതിരെയാണ് പിരിയന്‍ രംഗത്തെത്തിയത്.

പിരിയന്‍ നായകനായി എത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അരണം’. ഇതിന്റെ പ്രൊമോഷനു വേണ്ടിയാണ് അമല ഷാജിയെ സമീപിച്ചത്. 30 സെക്കന്‍ഡ് റീല്‍സിന് വേണ്ടി രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പിരിയന്‍ പറയുന്നു.

കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാന്‍ ചോദിച്ചു. ’30 സെക്കന്‍ഡ് റീല്‍സ് സര്‍’ എന്ന് പറഞ്ഞു. 30 സെക്കന്‍ഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. ആ കുട്ടി വിമാനടിക്കറ്റുവരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങിപ്പോയി. ഞാന്‍ പോലും ഫ്‌ളൈറ്റില്‍ പോകാറില്ല. എന്തിനാണ് നിങ്ങളെ ഫ്‌ളൈറ്റില്‍ കൊണ്ടുവരുന്നതെന്ന് തിരിച്ചു ചോദിച്ചു – പിരിയന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

19 hours ago

ലണ്ടന്‍ നഗത്തില്‍ ചുറ്റിത്തിരിഞ്ഞ് റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

20 hours ago

അതിസുന്ദരിയായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

20 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

2 days ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago