Prithviraj and Mohanlal (Lucifer)
ലൂസിഫര്‍ രണ്ടാം ഭാഗമായ എംപുരാന് വേണ്ടി ലോക സിനിമ തന്നെ കാത്തിരിക്കുകയാണെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്ന ‘സലാര്‍’ സിനിമയുടെ പ്രൊമോഷന് അഭിമുഖത്തിനിടെയാണ് എംപുരാനെ കുറിച്ചുള്ള പരാമര്‍ശം. മലയാളം ഇന്‍ഡസ്ട്രി വളരെ ചെറുതാണെന്ന് പൃഥ്വിരാജ് പറഞ്ഞപ്പോള്‍ ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി ലോക സിനിമ തന്നെ കാത്തിരിക്കുകയാണെന്നാണ് പ്രഭാസ് പറഞ്ഞത്.
‘ സാര്‍ നിങ്ങളുടെ ലൂസിഫര്‍ രണ്ടാം ഭാഗം എത്ര ബിഗ് ബജറ്റുള്ള സിനിമയാണ് ! ലോകം തന്നെ കാത്തിരിക്കുകയാണ് ആ സിനിമയ്ക്ക് വേണ്ടി. മലയാളം ഇന്‍ഡസ്ട്രി ചെറുതോ, ആരും വിചാരിക്കാത്ത സമയത്ത് കാലാപാനി പോലൊരു സിനിമ നിങ്ങള്‍ ചെയ്തില്ലേ. അതും 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഏത് ഭാഷയാണ് ഈ സിനിമയെന്ന് പലര്‍ക്കും സംശയം തോന്നി. സാര്‍ നിങ്ങളുടെ മലയാളം ഇന്‍ഡസ്ട്രി വളരെ വലുതാണ്,’ പ്രഭാസ് പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാകും എംപുരാനെന്നാണ് റിപ്പോര്‍ട്ട്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…