Categories: Gossips

നടി രഞ്ജിത ഇപ്പോള്‍ എവിടെയാണ്? വിവാദ താരത്തിന്റെ ജീവിതം

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി രഞ്ജിതയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍. സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ സന്യാസിയാണ് താരം ഇപ്പോള്‍. 2013 ലാണ് രഞ്ജിത സന്യാസം സ്വീകരിച്ചത്. ഇപ്പോഴും സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലാണ് താരം. സ്വാമി നിത്യാനന്ദയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ആത്മീയ ഉപദേശങ്ങളുമായി താരം എത്താറുണ്ട്.

സംസ്ഥാന, ദേശീയ ലെവലില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു രഞ്ജിത. 1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ എന്ന സിനിമയിലൂടെയാണ് രഞ്ജിത അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഷാജി കൈലാസ് ചിത്രം മാഫിയയില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ജോണിവാക്കറില്‍ മമ്മൂട്ടിയുടെ നായികയായും കൈക്കുടന്ന നിലാവില്‍ ജയറാമിന്റെ നായികയായും അഭിനയിച്ച രഞ്ജിത മലയാളികള്‍ക്കും പ്രിയപ്പെട്ട അഭിനേത്രിയാണ്.

Ranjitha

രണ്ടായിരത്തില്‍ ആര്‍മി മേജര്‍ രാകേഷ് മേനോനെ രഞ്ജിത വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. 2007 ല്‍ രാകേഷ് മേനോനുമായുള്ള ദാമ്പത്യബന്ധം നിയമപരമായി വേര്‍പ്പെടുത്തി.

2010 ലാണ് രഞ്ജിതയുടെ കിടപ്പറ രംഗങ്ങള്‍ പുറത്തുവരുന്നത്. ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള വീഡിയോയായിരുന്നു അത്. സണ്‍ ടിവിയിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇത് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ രഞ്ജിത സിനിമയില്‍ നിന്ന് വിട്ടുനിന്നു.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

9 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

9 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago