Categories: latest news

രണ്‍ബീറുമായുള്ള ചുംബനരംഗം നീക്കി, ചിലപ്പോള്‍ ഒടിടിയില്‍ കാണാം: ബോബി ഡിയോള്‍

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത അനിമല്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രം ആയിരം കോടി നേടുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. അനിമലില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത് ബോബി ഡിയോള്‍ ആണ്. അബ്രാര്‍ ഹക്ക് എന്നാണ് ബോബിയുടെ കഥാപാത്രത്തിന്റെ പേര്.

ബോബിയുടെ എന്‍ട്രി സോങ്ങായ ‘ജമാല്‍ കുഡു’ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. അനിമലിന്റെ ക്ലൈമാക്‌സില്‍ തന്റെ കഥാപാത്രം രണ്‍ബീര്‍ കപൂറിന്റെ കഥാപാത്രത്തെ ചുംബിക്കുന്ന രംഗം ഉണ്ടായിരുന്നെന്നും സിനിമയിലേക്ക് വന്നപ്പോള്‍ അത് ഡയറക്ടര്‍ നീക്കം ചെയ്തു എന്നും ബോബി ഡിയോള്‍ പറയുന്നു.

ക്ലൈമാക്‌സിലെ ഫൈറ്റ് രംഗത്തിനിടെ നിങ്ങള്‍ പരസ്പരം ചുംബിക്കണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പക്ഷേ അപ്പോഴും തര്‍ക്കം തുടരും. ഒടുവില്‍ അവന്‍ എന്നെ കൊല്ലും. ഇതായിരിന്നു ഡയറക്ടര്‍ പറഞ്ഞു തന്നത്. യഥാര്‍ഥത്തില്‍ അവിടെ ചുംബനം ഉണ്ടായിരുന്നു. പക്ഷേ സംവിധായകന്‍ അത് നീക്കം ചെയ്തു. നെറ്റ്ഫ്‌ളിക്‌സില്‍ വരാനിരിക്കുന്ന അണ്‍കട്ട് വേര്‍ഷനില്‍ ചിലപ്പോള്‍ അതുണ്ടായിരിക്കുമെന്നും ബോബി ഡിയോള്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago