Categories: Gossips

അടി കപ്യാരേ കൂട്ടമണി രണ്ടാം ഭാഗം അടുത്ത വര്‍ഷം ! വീണ്ടും തടി കുറയ്ക്കാന്‍ ധ്യാന്‍

ഹൊറര്‍-കോമഡി ഴോണറില്‍ തിയറ്ററുകളിലെത്തി വന്‍ വിജയമായ അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം. 2015 ലാണ് അടി കപ്യാരേ കൂട്ടമണി റിലീസ് ചെയ്തത്. അന്ന് 25 കോടി ബോക്‌സ്ഓഫീസില്‍ നിന്നു കളക്ട് ചെയ്തതായാണ് വിവരം. നിര്‍മാണം ഫ്രൈഡേ ഫിലിംസ് ആയിരുന്നു.

ജോണ്‍ വര്‍ഗീസാണ് ആദ്യ ഭാഗം സംവിധാനം ചെയ്തതെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുക മറ്റൊരു യുവസംവിധായകന്‍ ആണ്. ജൂണ്‍, മധുരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീര്‍ ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Dhyan Sreenivasan

ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ്, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരിക്കും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അടി കപ്യാരേ കൂട്ടമണി രണ്ടാം ഭാഗത്തിനായി ധ്യാന്‍ ശ്രീനിവാസന്‍ ഇനിയും തടി കുറച്ചേക്കും.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago