Categories: latest news

ഈ നടിയെ മനസ്സിലായോ? കിടിലന്‍ ലുക്കില്‍ പ്രിയതാരം

നടിമാരുടെ മേക്കോവര്‍ ചിത്രങ്ങള്‍ പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഈ നടിയെ ആരാധകര്‍ക്ക് മനസിലാകുന്നില്ല. മറ്റാരുമല്ല നടി പ്രിയങ്ക നായര്‍ ആണിത്.

മോഡലിങ്ങിലൂടെയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

1985 ജൂണ്‍ 30 ന് തിരുവനന്തപുരത്താണ് പ്രിയങ്കയുടെ ജനനം. താരത്തിനു ഇപ്പോള്‍ 38 വയസ്സുണ്ട്. സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക മലയാള സിനിമയിലെത്തിയത്.

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. സമസ്ത കേരളം പി.ഒ., ഇവിടം സ്വര്‍ഗ്ഗമാണ്, പൊട്ടാസ് ബോംബ്, കുമ്പസാരം, മാല്‍ഗുഡി ഡേയ്സ്, ജലം, ലീല, വെളിപാടിന്റെ പുസ്തകം, ഹോം, ജന ഗണ മന, ട്വല്‍ത്ത് മാന്‍, കടുവ എന്നിവയാണ് പ്രിയങ്ക അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

മാത്യു മോഡ് ഓൺ; മോഹൻലാലിന്റെ മാസ്സ് ലുക്കിന് ട്രിബ്യൂട്ടുമായി നടി സ്വാതിഷ്ഠ കൃഷ്ണന്റെ പുത്തൻ മേക്കോവർ

ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം 'ജയിലറി'ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ…

1 hour ago

ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഷിബ്ല ഫറ

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്…

2 hours ago

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…

10 hours ago

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

10 hours ago