Categories: latest news

അവരെ കാമുകിമാരെപ്പോലെ കാണണം; തന്റെ ആരാധക പിന്തുണയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍. പ്രിയയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഏറെ വര്‍ഷക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചത്.

ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ചത്. അത് താരത്തിന്റെ കരിയറിലെ വലിയ ബ്രേക്കായിരുന്നു. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ എങ്ങനെയാണ് ഇത്രയും ആരാധകര്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍, നിങ്ങള്‍ അവരെ നമ്മുടെ കാമുകിയെപ്പോലെ പരിഗണിക്കണം. നമ്മുടെ ഏറ്റവും മികച്ച പതിപ്പാകാന്‍ ശ്രമിക്കുക, അവരെ ആകര്‍ഷിക്കുക, ഒപ്പം നമ്മളില്‍ ഏറ്റവും മികച്ചത് ഉള്‍പ്പെടെ എല്ലാം നല്‍കുകയും ചെയ്യുക, അതുവഴി അവര്‍ നമ്മുടെ വീട് വരെ നമ്മളെ അനുഗമിക്കും. അതിനാല്‍ പ്രേക്ഷകര്‍ എല്ലായിപ്പോഴും നമ്മുടെ വിരല്‍ത്തുമ്പില്‍ ആയിരിക്കണം. അപ്പോള്‍ മാത്രമേ അവര്‍ നമ്മുടെ സിനിമകള്‍ തിയേറ്ററുകളില്‍ വന്ന് കാണൂ’ എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago