Categories: latest news

നാല് ദിവസം കഴിയുമ്പോള്‍ കാതലിന് സംഭവിച്ചത് !

തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി ചിത്രം കാതല്‍ ദി കോര്‍. ഒരു ഓഫ് ബീറ്റ് ചിത്രമായിട്ടും കുടുംബ പ്രേക്ഷകര്‍ അടക്കം ചിത്രത്തെ ഏറ്റെടുത്തിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

Kaathal

റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം കാതല്‍ കളക്ട് ചെയ്തത് 5.4 കോടിയാണ്. മമ്മൂട്ടിയുടെ മറ്റൊരു ഓഫ് ബീറ്റ് ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കേരള കളക്ഷന്‍ കാതല്‍ മറികടന്നു. ആദ്യ ദിനം കേരളത്തില്‍ നിന്ന് കാതല്‍ കളക്ട് ചെയ്തത് 1.05 കോടിയാണ്. നാലാം ദിനമായ ഞായറാഴ്ചയിലേക്ക് എത്തിയപ്പോള്‍ അത് 1.72 കോടിയായി.

കേരളത്തിനു പുറത്തു നിന്ന് കാതല്‍ 1.33 കോടി കളക്ട് ചെയ്തിട്ടുണ്ട്. മമ്മൂട്ടിക്കമ്പനി തന്നെയാണ് കാതല്‍ നിര്‍മിച്ചിരിക്കുന്നത്. സ്വവര്‍ഗ പ്രണയത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

3 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

3 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

9 hours ago