Categories: latest news

ജാമ്യാപേക്ഷയിൽ പിഴവ്, ജഡ്ജിയുടെ താക്കിത്; മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് മൻസൂർ അലി ഖാൻ

തെന്നിന്ത്യൻ സൂപ്പർ താരം തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് മൻസൂർ അലിഖാൻ. മുൻകൂർ ജാമ്യാപേക്ഷയിൽ കേസെടുത്ത പൊലീസ് സ്റ്റേഷനെ സംബന്ധിച്ച് നൽകിയ വിവരങ്ങൾ തെറ്റായിരുന്നു. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചതിനു പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നാളെയായിരുന്നു മൻസൂർ അലി ഖാന് ഹാജരാകൻ നോട്ടീസ് നൽകിയിരുന്നത്. 

ഒരു അഭിമുഖത്തിനിടെ മന്‍സൂര്‍ അലി ഖാന്‍ തൃഷയെ കുറിച്ച് വളരെ മോശമായ പരാമർശം നടത്തിയത്. ലിയോയിൽ വിജയിയുടെ നായികയായിരുന്നു തൃഷ. 

തൃഷ തന്റെ കൂടെ ബെഡ് റൂം സീനില്‍ അഭിനയിക്കാത്തതും റേപ്പ് സീന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായിട്ടും തുടങ്ങി നിരവധി പരാമര്‍ശങ്ങളാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് താരത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയ മൻസൂർ, പരാമർശത്തിൽ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമല്ല. തൃഷയ്ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതൽ പ്രശസ്തനായെന്നും മൻസൂർ അവകാശപ്പെട്ടു. 

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago